ചാലക്കുടി: ലോക പരിസ്ഥിതി ദാനാചണത്തിന്റെ ഭാഗമായി ചാലക്കുടി പബ്ലിക് സോഷ്യൽ വെൽഫയർ സരഹകരണ സംഘം ഒരാഴ്ച നീണ്ടു നിൽക്കുന്ന വൃക്ഷത്തൈ വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു. പേര, ഇരുമ്പൻപുളി തുടങ്ങിയവയുടെ തൈകളാണ് ചാലക്കുടി ചന്തയിലെ വ്യാപാരികൾക്കായി നൽകുന്നത്. ബാങ്ക് പരിസരത്ത് നടന്ന ചടങ്ങിൽ കാലിക്കറ്റ് സിൻഡിക്കേറ്റ് അംഗം യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം എ.എൽ. കൊച്ചപ്പൻ അദ്ധ്യക്ഷനായി. ജോർജ്ജ് വി. ഐനിക്കൽ, ലിറിൻ ജോണി തുടങ്ങിയവർ സന്നിഹിതരായി.