tv
ബാലസംഘം ചാലക്കുടി ഏരിയാ കമ്മറ്റി സ്കൂളിൽ നടത്തിയ വിദ്യാർത്ഥികൾക്കുള്ള ടി.വി.. വിതരണം ബി.ഡി..ദേവസി എം..എൽ..എ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: ടെലിവിഷൻ ഇല്ലാതെ ഓൺലൈൻ പഠനം മുടങ്ങുന്ന കൂട്ടുകാരെ സഹായിക്കാൻ ബാലസംഘം ഏരിയ കമ്മിറ്റിയുടെ കൈത്താങ്ങ്. പോട്ട സ്‌കൂളിലെ വിദ്യാർത്ഥി സഹോദരങ്ങൾക്ക് ടെലിവിഷൻ സമ്മാനിച്ചായിരുന്നു ദൗത്യത്തിന്റെ തുടക്കം. പേരു വെളിപ്പെടുത്താത്ത പ്രവാസിയായിരുന്നു ഇതിനായി ടി.വി നൽകിയത്. ബി.ഡി. ദേവസ്സി എം.എൽ.എ കൈമാറ്റം നടത്തി.

സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി കാർത്തിക് ടി. ബിനേഷ് തന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

സ്‌കൂൾ മാനേജർ ഫാ. ജോയ്, ബാലസംഘം ഏരിയ കൺവിനർ സി.ഡി. പോൾസൺ, മേഖലാ സെക്രട്ടറി റോഷൻ, പ്രസിഡന്റ് ശ്യാം സന്തോഷ്, യൂണിറ്റ് സെക്രട്ടറി അലൻ ഷാജു, ഏരിയ കോ- ഓർഡിനേറ്റർ കെ.ബി. ഷബീർ , ജോയിന്റ് കൺവീനർ പി.വി. സന്തോഷ്, സി.പി.എം ലോക്കൽ സെക്രട്ടറി പി.എസ്. സന്തോഷ്, ലോക്കൽ കമ്മിറ്റി അംഗം റാണി പൈലൻ എന്നിവർ പങ്കെടുത്തു.