ഏങ്ങണ്ടിയൂർ : ഗുരുവായൂർ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അക്ബർ ചേറ്റുവ, ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വിജയൻ നായർ, എ.എൻ ആഷിക്ക് എന്നിവരെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി ഭാരവാഹിത്വത്തിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു..