തൃശൂർ : യാത്രക്കാരില്ലാത്തതിനാൽ സ്വകാര്യ ബസുകൾ കൂടുതലും ഇന്ന് മുതൽ നിരത്തിലിറങ്ങില്ല. നഷ്ടം സഹിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്ത സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നതെന്ന് ബസുടമകൾ പറയുന്നു. കഴിഞ്ഞ ദിവസം മുതൽ തന്നെ സർവീസ് നടത്തിയ പല ബസുകളും ഒാട്ടം നിറുത്തിയിരുന്നു.
അതേസമയം സർവീസ് നിറുത്തി വയ്ക്കാൻ ബസുടമകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സംഘടനാ നേതാക്കൾ പറയുന്നു. പഴയനിരക്കിൽ മുഴുവൻ സീറ്റുകളിലും ആളെ കയറ്റിയാണ് സർവീസ് നടത്താൻ അനുമതിയുള്ളത്. സ്വകാര്യ ബസുകൾ കൂടുതൽ സർവ്വീസ് നടത്തിയതോടെ കെ.എസ്.ആർ.ടി.സി ചില റൂട്ടുകളിലെ അധിക സർവ്വീസുകൾ കുറച്ചിരുന്നു.