കാഞ്ഞാണി: ഓൺലൈൻ പഠനത്തിന് ടെലിവിഷൻ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക്
ടെലിവിഷൻ സെറ്റ് വിതരണം ചെയ്ത് സി.പി.ഐ കാരമുക്ക് ലോക്കൽ കമ്മിറ്റി. ടെലിവിഷൻ സെറ്റിന്റെ ആദ്യ വിതരണം ചീഫ് വിപ്പ് കെ. രാജൻ എം.എൽ.എ നിർവഹിച്ചു. മണലൂർ സെന്റ് തേരാസാസ് യു.പി. സ്‌കൂളിലെ വിദ്യാർത്ഥികളും
18ാം വാർഡ് ചാലിശ്ശേരി വീട്ടിൽ ലിംസൺ മക്കൾ സിയ, ഗോഡ് വിൻ എന്നിവർക്കും മാങ്ങാട്ടുകര എ.യു.പി സ്‌കൂളിൽ പഠിക്കുന്ന 13ാം വാർഡ് നമ്പിയത്ത് കണ്ണൻ മകൾ രാധികക്കുമാണ് ആദ്യം വിതരണം ചെയ്തത്. മണ്ഡലം കമ്മിറ്റി അംഗം ധർമ്മൻ പറത്താട്ടിൽ അദ്ധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. ജോഷി, മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു ശിവദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ബി. ഹരിദാസ്, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ധനേഷ് മീത്തിപറമ്പിൽ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മനീഷ് കോരത്ത് തുടങ്ങിയവർ പങ്കെടുത്തു. ഈ വിദ്യാർത്ഥികൾക്ക് കേരള വിഷൻ കേബിൾ സൗജന്യമായി നൽകും.