photo
കുട്ടികൾക്ക് ടി.വി. സെറ്റ് കൈമാറുന്നു

മാള: കുഴൂർ സർക്കാർ ഹൈസ്‌കൂളിലെ 1991 - 1992 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥി കൂട്ടായ്മ എരവത്തുർ ഐക്യനാട്ടുപറമ്പിൽ ജയന്റെ മക്കളായ അഞ്ജു, അക്ഷയ എന്നിവർക്ക് ഓൺ ലൈൻ പഠനത്തിനായി ടി.വി സെറ്റ് നൽകി. അടച്ചുറപ്പില്ലാത്ത വീടിന് ജനലും വാതിലുകളും വച്ചു കൊടുക്കുവാനും പ്രാഥമികാവശ്യങ്ങൾ നിർഹിക്കാൻ പോലും സൗകര്യമില്ലാതെ ക്ലേശിക്കുന്ന കുടുംബത്തിന് അത് ഏർപ്പെടുത്തിക്കൊടുക്കാനും നടപടികളെടുത്തു. അമ്മ ഉപേക്ഷിച്ച ഈ കുട്ടികളുടെ സംരക്ഷണം ജയന്റെ വൃദ്ധമാതാവാണ് നിർഹിക്കുന്നത്. കുട്ടികളുടെ പഠനാവശ്യങ്ങൾ പരിഹരിച്ചു കൊടുക്കാൻ കൂട്ടായ്മ തയ്യാറാണെന്ന് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. പൂർവാദ്ധ്യാപകരായ ചന്ദ്രൻ കുന്നപ്പിള്ളി, വാഴൂർ വിജയൻ എന്നിവർ ടി.വിയും പഠനോപകരണങ്ങളും ഭക്ഷണക്കിറ്റും കുട്ടികൾക്ക് കൈമാറി. വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധികളായി സേവ്യർ, ജിജോ എടാട്ടുകാരൻ, സേതുമോൻ ചിറ്റേത്ത് എന്നിവർ പങ്കെടുത്തു.