കൊടകര: സി.പി.എം കൊടകര സൗത്ത് ലോക്കൽ കമ്മിറ്റി പത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് ടി.വി. നൽകി. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥിക്കാണ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ കൈമാറി. സി.പി.എം സൗത്ത് ലോക്കൽ സെക്രട്ടറി സി.എം. ബബീഷ്, ടി.എൻ. ബിജു എന്നിവർ സന്നിഹിതരായി.