വരാക്കര: എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റി ബിരിയാണി മേളയിലൂടെ സമാഹരിച്ച 44,182 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ ഏറ്റുവാങ്ങി. കെ.എസ്. മിഥുൻ അദ്ധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി പി.യു. ഹരികൃഷ്ണൻ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.എസ്. പ്രിൻസ്, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.കെ. ശേഖരൻ, ജില്ലാ കമ്മിറ്റി അംഗം കെ.എം. ചന്ദ്രൻ, ലോക്കൽ സെക്രട്ടറി വി.കെ. അനീഷ്, ശ്യാൽ പുതുക്കാട്, അഡ്വ. ജയന്തി സുരേന്ദ്രൻ, രാജൻ മാസ്റ്റർ, രാജി രാജൻ എന്നിവർ സംസാരിച്ചു.