തൃശൂർ : തൃശൂർ കേരള വർമ്മ കോളേജ് ഹോസ്റ്റലിന്റെ വടക്കുന്നാഥൻ ബ്ലോക്കിന്റെ പിറകിൽ ബാത്ത് റൂമിന് ചേർന്ന് 100 സെ.മീ., 80 സെ.മീ., ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. അസി.എക്‌സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡാണ് പരിശോധിച്ച് കേസെടുത്തത്. എക്‌സൈസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർ കെ.വി രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സെൽവി, അനീഷ്, സന്തോഷ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു