തൃശൂർ: കൊവിഡ് ഭീതിയിൽ നമുക്കു മുന്നിൽ അടഞ്ഞ ആ വാതിലുകൾ തുറക്കുന്നത് വൈറസ് ബാധ ഒഴിവായിട്ടല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല പറഞ്ഞു. സാമൂഹിക വ്യാപനം ഭയക്കുന്ന സാഹചര്യത്തിലാണ് ഭക്തർ അമ്പലങ്ങളിലെത്തുന്നത്. കൊവിഡിനൊപ്പം ജീവിക്കുക എന്നതു മാത്രമാണ് മുന്നിലുള്ള വഴി. നമ്മുടെ സുരക്ഷ നമ്മുടെ മാത്രം കൈകളിലാണ്. സാമൂഹിക അകലം പാലിച്ച് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിച്ച് മാത്രം ക്ഷേത്ര ദർശനം നടത്തണമെന്നും അവർ പ്രസ്താനവനയിൽ പറഞ്ഞു.