കൊടുങ്ങല്ലൂർ: കമ്മ്യൂണിസ്റ്റ് നേതാവും കെ.പി.എം.എസ് സംഘടനാ സെക്രട്ടറിയായിരുന്ന എം.കെ ചാത്തപ്പന്റെ 26-ാം ചരമവാർഷിക ദിനം കെ.പി.എം.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ പുല്ലൂറ്റുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കേരള പുലയർ മഹിളാ ഫെഡറേഷൻ സംസ്ഥാന ഖജാൻജി വത്സല നന്ദനൻ സ്മൃതി മണ്ഡപത്തിന് സമീപം വൃക്ഷ തൈ നട്ട് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട്, ജില്ലാ സെക്രട്ടറി സി.എ ശിവൻ, അജിതാ കൃഷ്ണൻ, പി.പി മുരളി, കെ.ടി ചന്ദ്രൻ , പി.കെ. സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു. കുമാരൻ ഇളംതിരുത്തി സ്വാഗതവും എം.സി അജയഘോഷ് നന്ദിയും രേഖപ്പെടുത്തി.

ഇതിന് പിറകെ അഡ്വ. വി.ആർ സുനിൽ കുമാർ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയും ,കൊടുങ്ങല്ലൂർ ടൗൺ ബാങ്ക് ചെയർമാൻ കെ.ജി ശിവാനന്ദൻ, നഗരസഭ വൈസ് ചെയർപേഴ്സൻ ഹണി പിതാംബരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.പി സുഭാഷ്, വി.ബി രതീഷ്, സുമ ശിവൻ, ഇ.ജി ഷീബ, അജിത്ത് പുല്ലൂറ്റ് തുടങ്ങിയ സി.പി.ഐ നേതാക്കളും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി..