തൃശൂര്‍: വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ ക്ഷേത്രവാദ്യകലാ ക്ഷേമസഭയുടെ ഉദ്ഘാടനം മേളപ്രമാണി കിഴക്കൂട്ട് അനിയന്‍ മാരാര്‍ നിര്‍വഹിച്ചു. ഏഷ്യാഡ് ശശി അദ്ധ്യക്ഷത വഹിച്ചു. അംഗത്വ വിതരണോദ്ഘാടനം ചെറുശ്ശേരി കുട്ടന്‍മാരാര്‍ വലംതലപ്രമാണി തലോര്‍ പീതാംബര മാരാര്‍ക്ക് നല്‍കി നിര്‍വഹിച്ചു. തൃപ്രയാര്‍ അനിയന്‍മാരാര്‍, ശങ്കരംകുളങ്ങര രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി ഏഷ്യാഡ് ശശി (പ്രസിഡൻ്റ്), തൃപ്രയാര്‍ അനിയന്‍ മാരാര്‍ (സെക്രട്ടറി), ശങ്കരംകുളങ്ങര രാധാകൃഷ്ണന്‍, വരവൂര്‍ മണികണ്ഠന്‍ (വൈസ് പ്രസിഡൻ്റുമാര്‍), മച്ചാട് സുരേഷ്, പള്ളിപ്പുറം വൈശാഖ് (ജോ. സെക്രട്ടറിമാര്‍), തൃക്കൂര്‍ സുനി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു...