വലപ്പാട്: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ വലപ്പാട് പഞ്ചായത്ത് തല ഉദ്ഘാടനം കഴിമ്പ്രം ബിച്ചിൽ മൂന്ന് ഏക്കർ സ്ഥലത്ത് കൂർക്ക, കൊള്ളി, കുറ്റി പയർ, എന്നിവ നട്ട് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാക്ഷിണി മഹാദേവൻ നിർവഹിച്ചു, പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ പി.എസ്. ഷജിത്ത്, കെ.എം. അബ്ദുൾ മജീദ്, വാർഡ് വികസന സമിതി കൺവീനർ കെ.കെ. ജിനേന്ദ്ര ബാബു, കെ.ടി.ഡി കിരൺ മാസ്റ്റർ, വ്യാസൻ കുറപ്പത്ത്, സന്ധ്യ കെ.വി, താര ബാബു, ഇ.വി. മോഹനൻ, കൃഷി ഓഫീസർ ഫാജിത റഹ്മാൻ എന്നിവർ സംസാരിച്ചു.