തൃശൂർ: ശിവഗിരി മഠത്തിന്റെ ബ്രാഞ്ച് സ്ഥാപനങ്ങളിലെ ദേവാലയങ്ങൾ ജൂൺ 30 ന് ശേഷമേ തുറക്കൂവെന്ന് ശിവഗിരി ധർമ്മസംഘം തീരുമാനിച്ചു. പെരിങ്ങോട്ടുകര ശ്രീ സോമശേഖര ക്ഷേത്രം,​ പൊങ്ങണംകാട് ശ്രീ ബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,​ കൊറ്റനെല്ലൂർ ശിവഗിരി ശ്രീ ബ്രഹ്മാനന്ദാലയം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ ജൂൺ മുപ്പത് കഴിഞ്ഞേ തുറക്കൂ. ആശ്രമത്തിലും ഈ കാലയളവ് വരെ ആർക്കും പ്രവേശനമില്ലെന്ന് സെക്രട്ടറി സ്വാമി ബ്രഹ്മസ്വരൂപാനന്ദ അറിയിച്ചു.