തൃശൂർ: എൽ.ഡി.എഫ് സർക്കാരിന്റെ തെറ്റായ വിദ്യാഭ്യാസ നയത്തിന്റെ രക്തസാക്ഷിയെ ഓർമ്മിപ്പിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസിനു ആവശ്യമായ സൗകര്യം അടിയന്തരമായി ഒരുക്കുക, വികല വിദ്യാഭ്യാസ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൃശൂർ നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫീസിനു മുന്നിൽ പ്രതിഷേധധർണ്ണ നടത്തി.
എം.പി. വിൻസെന്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി. പോൾ അദ്ധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, ബ്ലോക്ക് പ്രസിഡന്റ് കെ. ഗിരീഷ്‌കുമാർ, യു.ഡി.എഫ് ചെയർമാൻ അനിൽ പൊറ്റേക്കാട്, മണ്ഡലം പ്രസിഡന്റുമാരായ ഫ്രാൻസീസ് ചാലിശ്ശേരി, സദാനന്ദൻ വാഴപ്പിള്ളി, ടി.ആർ. സന്തോഷ്, ബ്ലോക്ക് സെക്രട്ടറി ബഷീർ അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.