inc
കോലഴി സ്വപ്ന ഭൂമിയിൽ ചിറമ്മൽ ജിജോയുടെ മക്കളായ ആൽവിനും ആകാശിനും ടി.വി നൽകി കൊണ്ട് രമ്യാ ഹരിദാസ് എം പി ഉദ്‌ഘാടനം നിർവ്വഹിക്കുന്നു

തൃശൂർ: യു.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയർമാൻ എൻ.എ. സാബുവിന്റെ നേതൃത്വത്തിൽ 'പഠനം മുടങ്ങരുത് ഞങ്ങളുണ്ട് കൂടെ' പരിപാടിയുടെ ഉദ്ഘാടനം കോലഴി സ്വപ്ന ഭൂമിയിൽ ചിറമ്മൽ ജിജോയുടെ മക്കളായ ആൽവിനും ആകാശിനും നൽകി രമ്യ ഹരിദാസ് എം.പി നിർവഹിച്ചു. പാളയം പ്രദീപ്, പി.എസ്. വേണുഗോപാൽ, സന്തോഷ് കോലഴി, തോമസ് ആന്റണി, ജൈസി വിൽസൺ, ലിൻസൺ തിരൂർ, എം.ആർ. രവീന്ദ്രൻ, സുജേഷ് കൊട്ടെക്കാട്, ജിയോ കൊളെങ്ങാടൻ, സുരേഷ് എം.എസ്, പി. ഗീരീഷ്, എസ്സി ബിജു, സിജോ പൂലോൻ, ശരത് പൂവ്വണി എന്നിവർ നേതൃത്വം നൽകി.