മാള: പൊയ്യ പഞ്ചായത്തിൽ പരാതി നൽകിയപ്പോൾ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച് വാങ്ങിയതായി പരാതി. പൊതുപ്രവർത്തകനായ ഷാന്റി ജോസഫാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മാളച്ചാലിൽ പൊയ്യ പഞ്ചായത്ത് പരിധിയിൽ വരുന്ന ഭാഗത്തെ ഒഴുക്ക് തടസപ്പെടുത്തുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് സ്റ്റാമ്പ് പതിക്കണമെന്ന് നിർദേശിച്ചത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്റ്റർക്കും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.