തൃശൂർ: ജില്ലയിൽ ഇന്നലെ 27 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയിലുള്ളത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 165 ആയി. ഇവരിലൊരാൾ ആരോഗ്യ പ്രവർത്തകനാണ്. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന അടാട്ട് സ്വദേശിയായ 38 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

പാലക്കാട് ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകയുടെ ഭർത്താവായ തൃക്കൂർ സ്വദേശിയും (35) പൊസിറ്റീവായി. അബുദാബിയിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശിനി (78), അകലാട് സ്വദേശിനി (29), പുന്നയൂർക്കുളം സ്വദേശിനി (24), പടിയൂർ സ്വദേശിയായ ബാലിക (ആറ് വയസ്), മാള സ്വദേശി (51), മുളംകുന്നത്തുകാവ് സ്വദേശി (65), മുല്ലശ്ശേരി സ്വദേശി (50) എന്നീ ഏഴ് പേർക്ക് രോഗമുണ്ട്. റഷ്യയിൽ നിന്ന് വന്ന കുരിയച്ചിറ സ്വദേശിനി (21), കണിമംഗലം സ്വദേശിനി (22), കുന്നംകുളം സ്വദേശിനി (20), റഷ്യയിലെ മോസ്‌കോയിൽ നിന്ന് വന്ന അടാട്ട് സ്വദേശി (59) എന്നിവരും രോഗബാധ സ്ഥിരീകരിച്ചവരിലുണ്ട്.

രോഗബാധ സ്ഥിരീകരിച്ചവരും വന്നയിടവും

കൊല്ലം സ്വദേശികളായ 68 വയസുള്ള പുരുഷൻ, 59 വയസുള്ള സ്ത്രീ (മസ്കറ്റ്)

മാള സ്വദേശി (36) (മസ്കറ്റ്)

തൃശൂർ സ്വദേശിനി (40) (ഒമാൻ)

വടക്കാഞ്ചേരി സ്വദേശി (47) (നൈജീരിയ)

തൃശൂർ സ്വദേശി (36) (നൈജീരിയ)

എടക്കഴിയൂർ സ്വദേശി (32) (തമിഴ്നാട്)

എടത്തിരുത്തി സ്വദേശി (29) ( ഇറ്റലി)

ഗുരുവായൂർ സ്വദേശി (51) (ഡൽഹി)

ഇരിങ്ങാലക്കുട സ്വദേശി (39) (കുവൈറ്റ്)

ഒല്ലൂർ സ്വദേശി (24) ( മുംബയ്)

കാട്ടകാമ്പാൽ സ്വദേശി (50) (ജോർദ്ദാൻ)

പരിയാരം സ്വദേശിനി (23) (ദുബായ്)

എടക്കുളം സ്വദേശി (47) (കണ്ണൂർ)

കൊവിഡ് ജില്ലയിൽ

നിരീക്ഷണത്തിൽ 13,170

ഇന്നലെ

ആശുപത്രിയിലെത്തിയത് 30 പേർ

ആശുപത്രി വിട്ടത് 17 പേർ

നിരീക്ഷണകാലയളവ് പിന്നിട്ടത് 39

പുതുതായി നിരീക്ഷണത്തിൽ 726 പേർ