തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രി ജില്ലയിലെ രണ്ടാമത്തെ കൊവിഡ് ആശുപത്രിയായി. കൊവിഡ് 19 മായി ബന്ധപ്പെട്ട കേസുകൾക്ക് താലൂക്ക് ആശുപത്രിയിൽ കൂടുതൽ പരിഗണന നൽകും. നിലവിൽ ഒരേ സമയം 60 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ട്. രോഗ ലക്ഷണങ്ങൾ കുറവായി കാണുന്നവരെ കൊരട്ടി ഗാന്ധി ഗ്രാമം ഹ്യൂമൻ റിസോഴ്‌സ് സെന്ററിലെ കൊറോണ കെയർ സെന്ററിലേക്ക് മാറ്റും. നിലവിൽ കൊവിഡ് 19 ഫ്രണ്ട് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രമാണ് ഹ്യൂമൻ റിസോഴ്‌സ് സെന്റർ. ജനറൽ ഒ. പി പ്രത്യേക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.