കയ്പമംഗലം: പഞ്ചായത്തിലെ ഓൺലൈൻ സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്കായി പഠനകേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. കയ്പമംഗലം കൂരിക്കുഴി പകൽവീട്ടിലും ഇഴ വായനശാലയിലുമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഠനകേന്ദ്രങ്ങൾ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഖദീജ പുതിയവീട്ടിൽ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അജീഷ നവാസ്,പഞ്ചായത്ത് അംഗം അഖില വേണി,ബി.ആർ.സി. ട്രെയിനർ റസിയ തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി ഓൺലൈൻ പഠനകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കും.