തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകുന്ന സൗകര്യം തീർത്തും അപര്യാപ്തമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ ആരോപിച്ചു. രോഗികൾക്ക് നൽകുന്ന ഭക്ഷണം മോശമാണ്. പ്രഭാത ഭക്ഷണം ലഭിക്കുന്നത് രാവിലെ 10 ന് ശേഷവും ഉച്ച ഭക്ഷണം ലഭിക്കുന്നത് വൈകിട്ട് 3 ന് ശേഷമാണ്. ഗുണനിലവാരമില്ലാത്ത പഴകിയ ചപ്പാത്തിയാണ് നൽകുന്നതെന്നാണ് രോഗികൾ വിളിച്ച് പരാതിപ്പെടുന്നത്. ശുചിയുള്ള സാഹചര്യത്തിൽ രോഗികളെ പാർപ്പിക്കാനും രോഗികൾക്ക് നല്ല ഭക്ഷണം നൽകാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ് കുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.