തൃശൂർ: കർശന നിബന്ധനകളോടെ നാളെ മുതൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ക്ഷേത്ര ഭരണസമിതി യോഗത്തിലായിരുന്നു തീരുമാനം. കൊവിഡ് പശ്ചാത്തലത്തിലുള്ള ജാഗ്രതാ നിർദ്ദേശം കർശനമായി നടപ്പാക്കിക്കൊണ്ട് രാവിലെ നാല് മണി മുതൽ 7:30 വരെയും വൈകീട്ട് 5:30 മുതൽ 7:30 വരെയുമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം. ഒരേ സമയം അഞ്ച് പേരെ മാത്രമെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. എന്നാൽ വൈറസ് വ്യാപനത്തിന്റെ സാദ്ധ്യതകൾ മുന്നിൽക്കണ്ട് 65 വയസിന് മുകളിലുള്ളവർക്കും 10 വയസിന് താഴെയുള്ളവർക്കും ഗർഭിണികൾക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കില്ല. തെർമ്മൽ സ്‌കാനർ ഉപയോഗിച്ച് ശരീരതാപനില പരിശോധിച്ച ശേഷമായിരിക്കും പ്രവേശനം.