തൃശൂർ: ജില്ലയിൽ ക്വാറന്റൈൻ ജാഗ്രതാ നിർദ്ദേശം കർശനമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് തീരുമാനം. ക്വാറന്റൈനിലുള്ളവർ പുറത്തിറങ്ങി നടക്കുന്നതിനെതിരെയും ആരോഗ്യ പ്രവർത്തകരോട് അപമര്യാദയായി പെരുമാറുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.