തൃശൂർ : ക്രൈസ്തവ ദേവാലയങ്ങളും കൊച്ചിൻ ഗുരുവായൂർ ദേവസ്വം കൂടൽമാണിക്യം ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലും ഇന്ന് മുതൽ വിശ്വാസികൾക്ക് പ്രവേശനം നൽകും. അതേസമയം മുസ്ലീം ദേവാലയങ്ങൾ ഇന്ന് തുറക്കില്ല. കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് തീരുമാനം. കേരള ക്ഷേത്രസംരക്ഷണ സമിതിക്ക് കീഴിലുള്ള ക്ഷേത്രങ്ങൾ, എൻ.എസ്.എസ്, വിവിധ സ്വകാര്യ ട്രസ്റ്റുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങൾ ഇന്ന് തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.