തൃപ്രയാർ : ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഇന്നു മുതൽ ഭക്തർക്ക് ദർശനം നടത്താം. രാവിലെ ഏഴ് മുതൽ 10.30 വരെയും വൈകീട്ട് 5.15 മുതൽ 6.30 വരെയാണ് പ്രവേശനം അനുവദിക്കുക. വൈകീട്ട് ദീപാരാധനയ്ക്ക് മുമ്പ് തന്നെ മുഴുവൻ പേരും പുറത്തിറങ്ങണം. സർക്കാരിന്റെ മാർഗ്ഗനിർദ്ദേശം അനുസരിച്ചുകൊണ്ടുള്ള പ്രവർത്തനം പൂർത്തിയായതായി ദേവസ്വം മാനേജർ കൃഷ്ണൻ നമ്പൂതിരി പറഞ്ഞു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന് അകവും പുറവും അണുവിമുക്തമാക്കി. കൗണ്ടറുകൾ ശുചീകരിച്ചു. ദർശനത്തിന് വരുന്നവർ പേരും ഫോൺനമ്പറും എഴുതി രജിസ്റ്റർ ചെയ്യണം. ഭക്തർക്ക് പ്രസാദ വിതരണം ഉണ്ടായിരിക്കുന്നതല്ല.