കൊടുങ്ങല്ലൂർ: അമേരിക്കയിൽ വർണവിവേചനത്തിനിരയായി പൊലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്‌ളോയിഡിന്റെ മരണത്തിൽ പ്രതിഷേധിച്ചും ആദരാഞ്ജലികൾ അർപ്പിച്ചും സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നിൽപ്പ് സമരം നടത്തി. അഡ്വ: വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.വി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.നവാസ്, ഒ.സി.ജോസഫ്, കെ.എം.സലിം എന്നിവർ സംസാരിച്ചു.