ചേലക്കര: ആരാധനാലയങ്ങൾ പ്രാർത്ഥനയ്ക്കായി തുറക്കാനുള്ള സർക്കാർ ഉത്തരവ് ഉണ്ടങ്കിലും പ്രമുഖ തീർത്ഥാടന കേന്ദ്രമായ കാളിയാ റോഡ് പള്ളി ജാറം ഇപ്പോൾ തുറന്നുകൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു. കേന്ദ്ര ജമാഅത്തിന്റെ കീഴിലുള്ള നാലു മഹല്ലുകളിലെയും പള്ളികളും മദ്രസ്സകളും, മഖാമുകളും അടക്കമുള്ള സ്ഥാപനങ്ങളും തുറന്നു നൽകേണ്ടെന്ന് തീരുമാനിച്ചതായി കളിയാറോഡ് കേന്ദ്ര ജമാ അത്ത് കമ്മിറ്റി സെക്രട്ടറി വി.എസ്. കാസിം ഹാജി അറിയിച്ചു.