തൃശൂർ: മാടക്കത്തറയിൽ വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ഫുട്ബാൾ പറമ്പിൽ വീണെന്ന് ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിയായ അനനെ ക്രൂരമായി മർദ്ദിച്ചയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാത്തത് ഭരണകക്ഷി നേതാക്കളുടെ സമ്മർദ്ദം മൂലമാണെന്ന് അനീഷ് കുമാർ പറഞ്ഞു. വിദ്യാർത്ഥികൾക്കായി ഫുട്ബാൾ സമ്മാനിച്ച് നിയമസഹായമുൾപ്പെടെ ഉറപ്പ് നൽകിയാണ് ജില്ലാ പ്രസിഡന്റ് മടങ്ങിയത്.

ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ ഹരി, ജില്ലാ ട്രഷറർ സുജയ് സേനൻ, മണ്ഡലം പ്രസിഡന്റ് പ്രനീഷ്, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രശാന്ത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ രഞ്ജിത് വെങ്ങാശ്ശേരി, ജയൻ കോലാരി, ന്യൂനപക്ഷമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പെപ്പിൻ ജോർജ്ജ്, പഞ്ചായത്ത് പ്രസിഡന്റ് ഷിനോജ് എന്നിവരും ഉണ്ടായിരുന്നു.