തൃശൂർ: കേന്ദ്ര പദ്ധതി പ്രകാരം ജില്ലയ്ക്ക് ലഭിക്കേണ്ട 21,650 ടൺ അരി എഫ്.സി.ഐ ഗോഡൗണുകളിലെത്തി. ജൂൺ 30 വരെയുള്ള മൂന്ന് മാസത്തെ കാലയളവിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള അരിയാണ് മുളങ്കുന്നത്തുകാവ്, ചാലക്കുടി എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ എത്തിയത്.

ഏപ്രിൽ, മേയ്, ജൂൺ എന്നിങ്ങനെയുള്ള കാലയളവിൽ വിതരണം ചെയ്യുന്ന അരിയുടെ ഗുണമാണ് ലഭിക്കുക. . പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ആത്മ നിർമൽ ഭാരത് എന്നീ പദ്ധതികൾ പ്രകാരമുള്ള അരിയാണ് ജില്ലയിലെത്തിച്ചത്.