തൃശൂർ: പാളത്തിൽ പെട്ടെന്നുണ്ടായ അറ്റകുറ്റപ്പണി കാരണം ബുധനാഴ്ച പാലുവായ് ലെവൽ ക്രോസ് ഗേറ്റ് നമ്പർ 11 അടച്ചിടും. പൂങ്കുന്നം ഗുരുവായൂർ ലൈൻ ട്രെയിൻ പോകുന്ന റൂട്ടാണിത്. രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ ലെവൽ ക്രോസ് ഗേറ്റ് വഴി ഗതാഗതം അനുവദിക്കുന്നതല്ലെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. പകരം വാഹനങ്ങൾ കരുവാൻപടി ലെവൽ ക്രോസ് ഗേറ്റ് നമ്പർ 12 വഴി തിരിച്ചു വിടും.