തൃശൂർ: രണ്ട് ട്രെയിനുകളിലായി ജില്ലയിൽ ഇന്നലെ എത്തിയത് 122 പേർ. മുംബയ്​-തിരുവനന്തപുരം ലോക്മാന്യ തിലകിൽ 75 പേരും മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റിൽ 47 പേരുമാണെത്തിയത്. മുംബയ് ട്രെയിനിൽ തൃശൂർ ജില്ലയിലെ 63 പേരാണുണ്ടായത്. മലപ്പുറം ജില്ലയിൽ നിന്നും ഒരാളും, പാലക്കാട് ഏഴ്, എറണാകുളത്തേക്കുള്ള നാലുപേരും എത്തി. ഇവരിൽ 72 പേരെ ഹോം ക്വാറന്റൈനിലും മൂന്ന് പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിലുമാക്കി.
ജില്ലയിലെത്തിയ 63 പേരിൽ താലൂക്ക് അടിസ്ഥാനത്തിൽ : ചാവക്കാട് 23, മുകുന്ദപുരം 10, തലപ്പിള്ളി 1, തൃശൂർ 7, ചാലക്കുടി 18, കൊടുങ്ങല്ലൂർ 2, കുന്നംകുളം 2. മംഗള-ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റിൽ ജില്ലയിലെ 31 പേർ എത്തി. ഇവർക്കൊപ്പം പാലക്കാട് ജില്ലയിലെ എട്ട് പേരും, തമിഴ്‌നാട്ടിൽ നിന്നുള്ള എട്ടുപേരും ഉണ്ടായിരുന്നു. ഇതിൽ 46 പേരെ ഹോംക്വാറന്റൈനിലും ഒരാളെ കൊവിഡ് കെയർ സെന്ററിലുമാക്കി.