തൃശൂർ: ജില്ലയിൽ ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വാടാനപ്പിളളിയിലെ ഡെന്റൽ സർജൻ (28), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ ഭർത്താവായ ഊരകം സ്വദേശി (54), ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ രോഗം സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ സമ്പർക്കപട്ടികയിലുളള സ്ത്രീ (60), ജൂൺ 5 ന് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗുരുവായൂർ സ്വദേശിനികളായ രണ്ടു പേർ (46), മേയ് 27 ന് അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ പുന്നയൂർകുളം സ്വദേശി (30) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ രോഗമുക്തരായി. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്നുണ്ട്. വിവിധ മേഖലയിലുളള 1380 ആളുകളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
ജില്ലയിൽ കൊവിഡ്
ആകെ കൊവിഡ് കേസുകൾ 134
ആകെ റിപ്പോർട്ട് ചെയ്തത് 170
നിരീക്ഷണത്തിൽ
വീടുകളിൽ
13143 പേർ
ആശുപത്രികളിൽ 150
ഇന്നലെ മാത്രം 33
പുതുതായി ചേർത്തത് 816
ഒഴിവാക്കിയത്
693 പേർ
ഇന്നലെ പരിശോധനയ്ക്ക് അയച്ചത്
സാമ്പിൾ 184
ഫലം വന്നത് 3049
വരാനുള്ളത് 982
സ്ക്രീൻ ചെയ്തത്
റെയിൽവേ സ്റ്റേഷൻ - ബസ് സ്റ്റാൻഡ് 677 പേർ
ശക്തൻ മാർക്കറ്റ് 218 പേർ