തൃശൂർ: ഒല്ലൂർ നിയോജക മണ്ഡലത്തിലെ ബസ് സർവീസ് ഇല്ലാത്ത രണ്ട് റൂട്ടുകളിലേക്ക് തൃശൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി രണ്ട് പുതിയ സർവീസുകൾ ഇന്ന് മുതൽ നടത്തും. തൃശൂർ - മരോട്ടിച്ചാൽ, തൃശൂർ - പീച്ചി റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജന്റെ ആവശ്യപ്രകാരം കളക്ടർ എസ്. ഷാനവാസ് ഇതിനുള്ള അനുമതി ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നൽകി.