തൃശൂർ: ബസ് ചാർജ് കുറച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. നേരത്തെ പ്രഖ്യാപിച്ച നിരക്ക് വർദ്ധന പിൻവലിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ സ്വകാര്യ ബസുകൾ സർവീസ് നിറുത്തിവെച്ചിരുന്നു.

ചുരുക്കം ചിലത് മാത്രമാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇന്ന് മുതൽ ജില്ലയിലെ 1500 ഓളം ബസുകൾ സർവീസ് പുനരാരംഭിച്ചേക്കും. ഇതിൽ നാൽപത് ശതമാനത്തോളം അന്തർജില്ലാ സർവീസുകളാണ്. നിന്ന് യാത്ര ചെയ്യാൻ ആരെയും അനുവദിക്കില്ല. സാമൂഹിക അകലം പാലിച്ചായിരിക്കണം സർവീസ് നടത്തേണ്ടതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.