tv-vedaranam
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ ടെലിവിഷന്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നു

ആനന്ദപുരം: ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിലെ 1987 എസ്.എസ്.എൽ.സി ബാച്ചിന്റെ നേതൃത്വത്തിൽ സാങ്കേതിക പഠന സൗകര്യം ഒരുക്കുന്നതിനായി കുട്ടികൾക്ക് ടെലിവിഷനുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ വിതരണോദ്ഘാടനം നിർവഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരിത സുരേഷ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ കെ. വൃന്ദകുമാരി, എ.എം. ജോൺസൻ, ടി.വി. വത്സൻ, പൂർവ വിദ്യാർത്ഥികളായ പി. കമൽദാസ്. കെ. ഹരിദാസ്, പ്രിൻസിപ്പൽ ബി. സജീവ്, പ്രധാന അദ്ധ്യാപിക പി.കെ. ബേബി മോൾ, എം.എ. മോഹൻദാസ്, രജനി ശിവദാസ് എന്നിവർ സംസാരിച്ചു.