പാവറട്ടി: മുല്ലശ്ശേരിയിൽ ഇന്നലെ ഒരു കൊവിഡ് കേസ് സ്ഥിരീകരിച്ചു. മേയ് 27ന് അബുദാബിയിൽ നിന്നും വന്ന മുല്ലശ്ശേരി തിരുനെല്ലൂർ സ്വദേശിയായ 50 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തു നിന്ന് വന്ന അന്നു മുതൽ ഇദ്ദേഹം ചാലക്കുടി മുരിങ്ങൂർ ധ്യാന കേന്ദ്രത്തിലെ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് മുല്ലശ്ശേരി ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു. മുല്ലശ്ശേരി പഞ്ചായത്തിൽ ആരുമായും രോഗിക്ക് സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി.