കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്ത് 10-ാം വാർഡിൽ ഓൺലൈൻ പഠന ക്ലാസും ശുചീകരണ മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനം വിതരണം നടത്തി. മേയ് 31 ശുചീകരണ ദിനത്തിൽ വാർഡിലെ കുടുംബശ്രീ അയൽകൂട്ടങ്ങളെ പങ്കെടുപ്പിച്ചാണ് മത്സരം നടത്തിയത്. ഹെൽത്ത് ഇൻസ്‌പെക്ടർ രജീഷിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരാണ് സമ്മാനർഹരായ കുടുംബശ്രീ യൂണിറ്റുകളെ കണ്ടെത്തിയത്. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ സമ്മാന വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സച്ചിത്ത് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ പി.എ. സുധീർ, സി.ഡി.എസ് ചെയർപേഴ്‌സൺ സുജിത സലീഷ്, അദ്ധ്യാപിക സ്മിത കെ.മേനോൻ, സരിത കണ്ണൻ എന്നിവർ സംസാരിച്ചു.