വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബി.ഡി.ജെ.എസ് വെള്ളാങ്ങല്ലുർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാങ്കല്ലൂർ: സർക്കാരിന്റെ വൈദ്യുതിചാർജ് വർദ്ധനവിനെതിരെ ബി.ഡി.ജെ.എസ് വെള്ളാങ്കല്ലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളാങ്ങല്ലുർ കെ.എസ്.ഇ.ബി ഓഫീസ് മുന്നിൽ ധർണ നടത്തി. ധർണ്ണ ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ഡി. ശ്രീലാൽ, ജില്ലാ സെക്രട്ടറി പി.കെ. രവീന്ദ്രൻ, ബി.ഡി.ജെ.എസ് കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ദിനിൽ മാധവ്, ബി.ജെ.പി വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷിബിൻ ആക്ലി പറമ്പിൽ, അനീഷ് പി കടവിൽ, വിക്രമാദിത്യൻ, രവി ആലുക്കത്തറ എന്നിവർ സംസാരിച്ചു. ശശാങ്കൻ ആറ്റാശ്ശേരി, സിൽവൻ പൂവത്തും കടവ്, സജീവൻ ആലുക്കത്തറ എന്നിവർ നേതൃത്വം നൽകി.