പാവറട്ടി: പാവറട്ടി മേഖലയിലെ മുസ്‌ലിം ആരാധനാലയങ്ങൾ കൊവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തിൽ ജൂൺ 30 വരെ തുറക്കേണ്ടതില്ലെന്ന് മഹൽ കോ- ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. പാവറട്ടി ടൗൺ ജുമാ മസ്ജിദ് ഹാളിൽ ചേർന്ന 40 മഹല്ലുകളുടെ യോഗത്തിൽ മഹല്ല് കോ- ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബഷീർ ജാഫ്‌ന അദ്ധ്യക്ഷനായി. അസ്‌കർ അലി തങ്ങൾ, എൻ.കെ. ഷംസുദ്ദീൻ, അഡ്വ. മുഹമ്മദ് ഗസാലി എന്നിവർ പങ്കെടുത്തു.