പാവറട്ടി: പറപ്പൂർ മുതൽ മുല്ലശ്ശേരി സബ്‌സ്റ്റേഷൻ വരെ 6.5 കിലോമീ. ദൈർഘ്യമുള്ള ഇന്റർലിങ്ക് ലൈനിന്റെ സ്വിച്ച് ഓൺ കർമ്മം മുല്ലശ്ശേരി സബ് സ്റ്റേഷനിൽ വച്ച് മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, അംഗങ്ങളായ എ.കെ. ഹുസൈൻ, ചന്ദ്രകല മനോജ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ പി.ബി. സിദ്ധാർത്ഥൻ (ഡെപ്യൂട്ടി. ചീഫ് എൻജിനിയർ), ഇരിങ്ങാലക്കുട ഡിവിഷൻ ഇ.ഇ. കെ. ദിനേശൻ, വലപ്പാട് എ.എക്‌സി.ഇ. ടി.എസ്. ആനന്ദൻ, വലപ്പാട് എ.ഇ. സൗമ്യ ആർ.എസ്, കണ്ടശ്ശാംകടവ് എ.ഇ. സജി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.