വടക്കേക്കാട്: പഞ്ചായത്ത് ഹോട്ട് സ്‌പോട്ടാക്കി പ്രഖ്യാപിച്ചു. സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ആശുപത്രി ജീവനക്കാരും ആരോഗ്യ പ്രവർത്തകരുമായ 30 പേരുടെ സ്രവങ്ങൾ പരിശോധനയ്ക്കയച്ചു. ആശുപത്രി ജീവനക്കാരും ആരോഗ്യപ്രവർത്തകരും ക്വാറന്റൈനിലായത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിട്ടുണ്ട്. ആശുപത്രി അടച്ച സാഹചര്യത്തിൽ മറ്റുസ്ഥലങ്ങളിൽ നിന്ന് ജീവനക്കാരെ എത്തിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആലോചിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.