തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രo ചൊവ്വാഴ്ച മുതൽ ഭക്തർക്ക് ദർശനത്തിനായി തുറന്നു. രാവിലെ ഏഴ് മുതൽ പത്തര വരെയും വൈകീട്ട് അഞ്ചേകാൽ മുതൽ ആറര വരെയുമാണ് ദർശനം അനുവദിച്ചത്. നിരവധി പേർ ദർശനത്തിനെത്തി.
ദർശനത്തിനെത്തിയവർ രജിസ്റ്ററിൽ പേരെഴുതിയ ശേഷം സാമൂഹിക അകലം പാലിച്ചാണ് ക്ഷേത്രത്തിനകത്ത് പ്രവേശിച്ചത്. സോപാനപ്പടിയിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മണ്ഡപത്തിന് പിറകിൽ നിന്ന് തൊഴാൻ അവസരം നൽകി. രാവിലെയും വൈകീട്ടും ആനയോട് കൂടിയ ശിവേലി പുനരാരംഭിച്ചു. ലോക്ക് ഡൗണിനെ തുടർന്ന്ആനയില്ലാതെയായിരുന്നു ശീവേലി. പ്രസാദവിതരണവും അന്നദാനവും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രാത്രി തന്നെ ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കുന്ന പ്രവൃത്തികൾ നടത്തിയിരുന്നു..