elims
എലീംസ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഫുട്ട് സാനിറ്റൈസർ മെഷീൻ യൂജിൻ മോറേലി വിതരണം ചെയ്യുന്നു

ചാലക്കുടി: തൃശൂർ രാമവർമ്മപുരത്തെ എലീംസ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം യൂജിൻ മോറേലിയ്ക്ക് നൽകിയ ഫുട്ട് സാനിറ്റൈസർ മെഷീൻ ചാലക്കുടിയിലെ വിവിധ സ്ഥാപനങ്ങളിൽ വിതരണം ചെയ്തു. പരിയാരം പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസും ചാലക്കുടി പൊലീസ് സ്റ്റേഷനിൽ എസ്.ഐ എം.എസ്. ഷാജനും ഏറ്റുവാങ്ങി. രജിസ്ട്രാർ ഓഫീസിൽ അസി. രജിസ്ട്രാർ സി. സുരേഷാണ് മെഷീൻ ഏറ്റുവാങ്ങിയത്. ജോർജ് വി.ഐനിക്കൽ, ലെറിൻ ജോണി തുടങ്ങിയവരും സംബന്ധിച്ചു. ചാലക്കുടി മേഖലയിൽ 10 മെഷീൻ വിതരണം ചെയ്യും.