പാവറട്ടി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി മുല്ലശ്ശേരി പഞ്ചായത്ത് സൗകര്യം ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി പറഞ്ഞു. മുല്ലശ്ശേരി സി.എസ്.എം ലൈബ്രറിയിൽ ഓൺലൈൻ ക്ലാസ് തുടങ്ങി. പ്രൊജക്ടറും സ്‌ക്രീനും ഉപയോഗപ്പെടുത്തിയാണ് ക്ലാസ് തുടങ്ങുന്നത്.
പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് വി.കെ. പ്രേമദാസൻ അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ഇന്ദുലേഖ ബാജി, ബബിത ലിജോ, സബിത ചന്ദ്രൻ, പി.കെ. രാജൻ, ക്ലമന്റ് ഫ്രാൻസിസ്, ടി.യു. ജയ്‌സൻ, സെക്രട്ടറി പ്രജിത എന്നിവർ പങ്കെടുത്തു. എട്ടോളം വിദ്യാർത്ഥികളാണ് പഠനത്തിന് എത്തുന്നത്.