കോടശ്ശേരി എലിഞ്ഞിപ്ര സർവീസ് സഹകരണ ബാങ്കിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്കൂളിൽ തെങ്ങിൻ തൈ നട്ട് ബാങ്ക് വൈസ് പ്രസിഡൻ്റ് സി.ഐ. ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: കോടശ്ശേരി-എലിഞ്ഞിപ്ര സർവീസ് സഹകരണ ബാങ്ക് ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി കുണ്ടുകുഴിപ്പാടം എസ്.എൻ.യു .പി സ്കൂളിലേക്ക് വിതരണം ചെയ്യുന്ന തെങ്ങിൻ തൈകൾ സ്കൂൾ വളപ്പിൽ നട്ട് ബാങ്ക് വൈസ് പ്രസിഡൻ്റ് സി.ഐ. ജോയ് ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ സ്റ്റാർലി തോപ്പിൽ, ബാങ്ക് ഡയറക്ടർ ദേവസിക്കുട്ടി തോട്ട്യാൻ, ഹെഡ്മിസ്ട്രസ് പി.വി. രമണി, ക്ഷേത്രസമിതി സെക്രട്ടറി എ.വി. സുധീഷ്, വി.വി. വിനി, ഇ.വി. രശ്മി, സിജി യൂജിൻ എന്നിവർ പങ്കെടുത്തു .