കൊടുങ്ങല്ലൂർ: ശിവിഗിരി ടൂറിസം പദ്ധതിയോട് വിമുഖത കാട്ടുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കേരള ജനതയോട് കാണിക്കുന്നത് കൊടും വഞ്ചനയാണെന്ന് കെ.പി.സി.സി സെക്രട്ടറിയും മുൻ എം.എൽ.എയുമായ ടി.യു. രാധാകൃഷ്ണൻ. ശ്രീനാരായണ ഗുരുവിന്റെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട 70 കോടി രൂപയുടെ ടൂറിസം സർക്യൂട്ട് പദ്ധതിയും, 85 കോടിയുടെ തീർത്ഥാടന പദ്ധതിയും കേന്ദ്ര സർക്കാർ ഉപേക്ഷിച്ചതിലും, ഈ പദ്ധതികൾ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടപ്പിലാക്കാത്തതിലും പ്രതിഷേധിച്ച് ഒ.ബി.സി ഡിപാർട്ട്‌മെന്റ് കൊടുങ്ങല്ലൂർ എറിയാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി ചെയർമാൻ ലോറൻസ് അദ്ധ്യക്ഷനായി. വേണു വെണ്ണറ, സി.ജി ചെന്താമരാക്ഷൻ, അനിൽമാന്തൂരുത്തി, എ.ആർ. ബൈജു, തുടങ്ങിയവർ സംസാരിച്ചു.