തൃശൂർ: ഓൺലൈൻ സംവിധാനം ഇല്ലാത്ത വിദ്യാർത്ഥികളുടെ കണക്ക് അദ്ധ്യാപകർ കൃത്യമായി തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർ എസ്.ഷാനവാസ്. ഓൺലൈൻ പഠനസൗകര്യങ്ങൾ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുന്നതിന് നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാതല യോഗം വിലയിരുത്തി. ജില്ലയിൽ 3503 എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കും 408 ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുമാണ് ഇനി ഓൺലൈൻ സംവിധാനം ഒരുക്കേണ്ടത്.
ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൻ. ഗീത, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓർഡിനേറ്റർ മുഹമ്മദ് സിദ്ദിഖ്, കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.വി. ജ്യോതിഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.