കയ്പമംഗലം: കയ്പമംഗലം പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്‌ടോപ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അജീഷ നവാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ഭരതൻ, പഞ്ചായത്ത് സെക്രട്ടറി കെ. ബി. മുഹമ്മദ് റഫീഖ്, ജിസ്‌നി ഷാജി തുടങ്ങിയവർ പങ്കെടുത്തു.