മുളങ്കുന്നത്തുകാവ്: കേന്ദ്ര പൊതു മേഖലാ സഥാപനങ്ങൾ സ്വാകര്യവത്കരിച്ച് രാജ്യത്തിന്റെ അടിസഥാന സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കരുതെന്ന് ബി.എം.എസ് ദേശീയ സമിതി അംഗം വി. രാധകൃഷ്ണൻ. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വത്കരിക്കുനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറുക, എഫ്‌.സി.ഐ തൊഴിലാളികളെ സ്ഥിരപ്പെടുത്തി കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുളങ്കുന്നത്തുകാവ് എഫ് .സി.ഐക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്.സി.ഐ മസദൂർ സംഘ് പ്രസിഡന്റ് സേതു തിരുവെങ്കിടം അദ്ധ്യക്ഷനായി. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എ.സി. കൃഷ്ണൻ, ടി.എൻ. പീതാംബരൻ (സി.ഐ.ടി.യു), കെ.എ. രാജേന്ദ്രൻ (ഐ.എൻ.ടി.യു.സി), കെ.സി. ബാബു, പി.കെ. സുരേഷകുമാർ എന്നിവർ സംസാരിച്ചു.