തൃശൂർ: അതീവ പരിസ്ഥിതി പ്രാധാന്യമുള 140 ഹെക്ടർ വനം വെള്ളത്തിലാഴ്ത്തുന്ന അതിരപ്പിളളി പദ്ധതി ഒരുകാരണവശാലും നടപ്പിലാക്കരുതെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വേനലിൽ പൂർണമായും ഉത്പാദനക്ഷമമാകുമെന്ന് ഉറപ്പില്ലാത്ത 163 മെഗാവാട്ട് പദ്ധതിക്കായി കേരളത്തിൽ അവശേഷിക്കുന്ന 28 ഹെക്ടർ പുഴയോരക്കാടുകളത്രയും പദ്ധതിയിൽ മുങ്ങും. അപൂർവ മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന പക്ഷികളും നശിക്കും. പറമ്പിക്കുളം മുതൽ പൂയംകുട്ടി വരെയുള്ള ആനത്താരകൾ തടസ്സപ്പെടുമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ.എം. സതീശൻ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.